¡Sorpréndeme!

8 കോടി രൂപക്ക് സഞ്ജുവിനെ തിരിച്ചെടുത്ത് രാജസ്ഥാൻ റോയൽസ് | Oneindia Malayalam

2018-01-27 1 Dailymotion

ഐപിഎല്ലില്‍ മറുനാടന്‍ മലയാളി കരുണ്‍ നായര്‍ക്ക് വന്‍ തുക ലഭിച്ചതിനു പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും ലേലത്തില്‍ പൊന്നുംവില ലഭിച്ചു. എട്ടു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പ്രിയ താരത്തെ ടീമിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.ഐപിഎല്ലില്‍ ഇതുവരെ മൂന്നു ടീമുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് താരം ഐപിഎല്ലിലെത്തിയത്. പക്ഷെ ഒരു മല്‍സരം പോലും കൊല്‍ക്കത്തയ്ക്കായി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല.2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെയാണ് സഞ്ജുവിന്റെ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞത്. ഇതിഹാതാരം രാഹുല്‍ ദ്രാവിഡിന്റെ പരിശീലനമികവില്‍ സഞ്ഡു രാജസ്ഥാന്റെ തുറുപ്പുചീട്ടായി മാറി. തട്ടുപൊളിപ്പന്‍ ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും സഞ്ജു കസറുക തന്നെ ചെയ്തു. ഇതോടെ തൊട്ടടുത്ത സീസണിലും രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തി.
Sanju Samson has been bought by Rajasthan Royals for a whopping 8 Crores